ഓട്ടോ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

 


കൊന്നക്കാട്:

ഓട്ടോ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊന്നക്കാട് ചെരുമ്പക്കോട്ടെ നെല്ലിക്കാട്ട് ഗണേശന്റെ മകൻ എൻ. വിഷ്ണു (27) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്.


കഴിഞ്ഞ 12-ന് വൈകിട്ട് കൂളിമട വിഷ്ണുമൂർത്തി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ വിഷ്ണുവിന്റെ ഭാര്യ ദിവ്യ (24), നാലുമാസം പ്രായമുള്ള ആൺകുഞ്ഞ്, ഡ്രൈവർ പറമ്പയിലെ പുളിക്കൽ നിധിൻ (35), പാമത്തട്ടിലെ ഗോപാലകൃഷ്ണൻ (65) എന്നിവർക്കും പരിക്കേറ്റിരുന്നു.


വിഷ്ണുവും ഭാര്യ ദിവ്യയും കുഞ്ഞും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും, നിധിനും ഗോപാലകൃഷ്ണനും മംഗളൂരു ആശുപത്രിയിലുമായിരുന്നു ചികിത്സയിൽ. പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിഷ്ണുവിനെ പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഗോപാലകൃഷ്ണന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വിഷ്ണുവിന്റെയും ഗോപാലകൃഷ്ണന്റെയും ചികിത്സാ സഹായത്തിനായി നാട്ടുകാർ ധനസമാഹരണം നടത്തുന്നതിനിടെയാണ് വിഷ്ണുവിന്റെ മരണം സംഭവിച്ചത്. മാതാവ്: കുമാരി. സഹോദരി: ഗീതു (പറമ്പ).

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??