ആൾക്കൂട്ട മർദനത്തിന് പിന്നാലെ പതിനേഴുകാരന്റെ ദുരൂഹ മരണം; വടകരയിൽ സമഗ്ര അന്വേഷണത്തിന് ആവശ്യം

 



വടകര: ആൾക്കൂട്ട വിചാരണയും മർദനവും നേരിട്ടതിന്റെ രണ്ട് ദിവസത്തിന് ശേഷം പതിനേഴുകാരനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. അഴിയൂർ കോറോത്ത് റോഡ് പരപ്പറമ്പത്ത് മീത്തൽ സ്വദേശി കെ.എം. അഭിജിത്തിനെ ആണ് മരിച്ച നിലയിൽ കണ്ടത്. രണ്ട് ദിവസം മുമ്പ് ഒളവിലം പുഴയോരത്തെ ടർഫിന് സമീപം വച്ചാണ് അഭിജിത്തിന് ആൾക്കൂട്ട വിചാരണയും മർദനവും നേരിടേണ്ടി വന്നത്. ഈ സംഭവത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ ചോമ്പാല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണം ദുരൂഹമാണെന്ന സംശയം നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്. അഭിജിത്തിന്റെ ദുരൂഹ മരണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആർ.എം.പി അഴിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ മയക്കുമരുന്ന് ലോബിയുടെ ഇടപെടൽ ഉണ്ടോ എന്നും അന്വേഷിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.


അഭിജിത്തിന്റെ പിതാവ് അനൂപ്, മാതാവ് വിജീഷ, സഹോദരൻ അശ്വന്ത് എന്നിവരാണ് കുടുംബാംഗങ്ങൾ. സംഭവം പ്രദേശത്ത് വലിയ ഞെട്ടലും പ്രതിഷേധവും ഉണ്ടാക്കിയിട്ടുണ്ട്. പോലീസ് എല്ലാ കോണുകളിൽ നിന്നും തെളിവുകൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.