കണ്ണൂർ : വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണ് വീട്ടമ്മ മരിച്ചു

 


ഇരിട്ടി: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയിൽ കാൽവഴുതി മുറ്റത്തേക്ക് വീണ വീട്ടമ്മ മരിച്ചു. വാണിയപ്പാറ പുന്നകുണ്ടിലെ പൂമരത്തിൽ നിഷ ബെന്നി (44) ആണ് മരിച്ചത്. 


വീടിന്റെ ടെറസ്സിൽ ശുചീകരണ പ്രവൃത്തികൾ ചെയ്യുന്നതിനിടയിൽ കാൽവഴുതി കാർപോർച്ചിന് മുകളിൽ വീണ നിഷ അസ്പറ്റോസ് ഷീറ്റ് തകർന്നതോടെ മുറ്റത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ നിഷയെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ചികിത്സയിൽ ഇരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു. 


ഭർത്താവ് : ബെന്നി പൂമരത്തിൽ. മക്കൾ: ജെമിൽ ജോസ്, ആരോൺ അഗസ്റ്റിൻ (രണ്ടുപേരും നഴ്സിംഗ് വിദ്യാർത്ഥികൾ, ബംഗളൂര ). കോളിക്കടവ് പാട്ടാരത്തിലെ പരേതനായ തുണ്ടത്തിൽ അഗസ്തിയുടെയും മേരിയുടെയും മകളാണ്. സഹോദരങ്ങൾ : നിമീഷ് (യുകെ), അനീഷ് ( ഖത്തർ ). സംസ്കാരം നാളെ വൈകുന്നേരം 5 ന് വാണിയപ്പാറ ഉണ്ണിമിശിഹാ പള്ളിയിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.