നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോൺഗ്രസ് പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി അറസ്റ്റിൽ
ന്യൂഡൽഹി:നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റു ചെയ്ത് പൊലീസ്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ കോൺഗ്രസ് സമരം നടത്തുന്നതിനിടെയാണ് പൊലീസ് നടപടി. വലിച്ചിഴച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്തു നീക്കിയത്. മറ്റു മുതിർന്ന കോൺഗ്രസ് പ്രവർത്തകരും അറസ്റ്റിലായെന്നാണ് വിവരം.
ഒത്തുത്തീർപ്പാക്കുന്നതിനു വേണ്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിൽ എത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ അതിനു ഫലമുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയായിരുന്നു രാഹുൽ ഗാന്ധിയുടെ അറസ്റ്റ്. നാടകീയ രംഗങ്ങളാണ് തലസ്ഥാനത്ത് അരങ്ങേറിയത്.
അതേസമയം, കോൺഗ്രസ് നേതാക്കൾ സിജെപി സമരത്തിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്തറിൽ എത്തിയിട്ടില്ല. ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നു വരുന്നത്. സിജെപിയുടെ സമരപന്തലിൽ എത്തുന്നതിനു പകരം കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുമ്പിൽ ഒരു സമാന്തര സമരമാണ് നടത്തിയിരുന്നത്.

Comments
Post a Comment