സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ ലഹരിക്കടത്തിൽ പിടിയിൽ.

 



കണ്ണൂർ: സൗദിയിലെ കൊലക്കേസിൽ 10 വർഷത്തോളം ജയിലിൽ കഴിഞ്ഞ് മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ ലഹരിമരുന്ന് കടത്ത് കേസിൽ ഇരിട്ടി പൊലീസിന്റെ പിടിയിലായി.

കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിടി.ഫസലുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.


ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയ കേസിലെ മുഖ്യപ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. സൗദിയിൽ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ചിരുന്ന ഫസലുദ്ദീനെ മോചിപ്പിക്കാൻ സന്നദ്ധ സംഘടനകൾ 80 ലക്ഷം രൂപ മോചനദ്രവ്യം നൽകിയിരുന്നു.


ജയിൽ മോചിതനായി നാട്ടിലെത്തിയ ശേഷവും ലഹരി കടത്ത് സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. നേരത്തെ ബംഗളൂരു ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കാലത്താണ് ലഹരി മാഫിയാ സംഘങ്ങളുമായി ഇയാൾക്ക് അടുത്തബന്ധമുണ്ടായതെന്നും, അതുവഴിയാണ് കേരളത്തിലേക്ക് ലഹരിമരുന്ന്എത്തിച്ചിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.


ലഹരിമരുന്ന് കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഫസലുദ്ദീനാണ് പ്രധാന വിതരണക്കാരനെന്ന വിവരം പൊലീസിന് ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ്ഇയാളെകസ്റ്റഡിയിലെടുത്തത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.