നാളെ എസ്.എഫ്.ഐ പഠിപ്പുമുടക്ക്

 


ന്യൂഡൽഹി: വിദ്യാർഥികൾക്ക് നേരെയുള്ള മോദി സർക്കാരിന്റെ നരനായാട്ടിൽ പ്രതിഷേധിച്ച് ജൂലൈ 24ന് 

വെള്ളിയാഴ്ച അഖിലേന്ത്യാ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്.എഫ്.ഐ.

നീറ്റ് പരീക്ഷ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ മറ്റ് വീഴ്ചകളെയും ചൂണ്ടിക്കാണിച്ച് രാജ്യത്തെ വിദ്യാർഥി യുവജന സംഘടനകൾ നടത്തിയ പാർലമെന്റ് മാർച്ചിന് നേരെ ഡൽഹി പൊലീസും കേന്ദ്ര സേനകളും നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

അന്നേദിവസം സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ ക്ലാസ് ബഹിഷ്കരണം നടക്കും. പന്തം കൊളുത്തി പ്രകടനങ്ങളും സാംസ്കാരിക പരിപാടികളുമായി പ്രതിഷേധ സംഗമങ്ങൾ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.