കണ്ണൂർ : അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ല്‍ കോ​ള​ജി​ലെ വിദ്യാർഥിയുടെ മരണം,ഡോ. എം കെ റാം പിടിയിൽ




കണ്ണൂർ:അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ പ്രതിയായ അധ്യാപകൻ ഡോ. എം കെ റാം പിടിയിൽ. റാമിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് പിടികൂടിയത്. എസ് പി കെ വി വേണുഗോപാലിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കർണാടകയിലെ കുടകിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇയാളെ കണ്ണൂരിലെത്തിച്ച് മൊഴിയെടുത്ത ശേഷം തലശേരി കോടതിയിൽ ഹാജരാക്കുo. സുപ്രീം കോടതി അടക്കം മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി ഡോ.​എം.​കെ.​റാ​മി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം സു​പ്രീം​കോ​ട​തിയും അതിന് മുൻപ് ഹൈ​ക്കോ​ട​തിയും തള്ളിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി നിതിൻ രാജ ജീവനൊടുക്കുന്നത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??