ചെങ്ങളായി : പശുവിനെ കടിച്ചു കൊന്നത് പുലിയെന്ന് പ്രാഥമിക നിഗമനം.

 



ചെങ്ങളായി: ചുഴലി പടിഞ്ഞാറേ മൂലയിൽ പശുവിനെ കടിച്ച് കൊന്നത് പുലി തന്നെയാവാൻ സാധ്യതയെന്ന് വനം വകുപ്പ് അറിയിച്ചു.


അതേസമയം സ്ഥലത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറും ചെങ്ങളായി ഗ്രാമ പഞ്ചായത്ത് അധികൃതരും ചേർന്ന് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


പടിഞ്ഞാറെ മൂലയിലെ എം ടി വിനോദിന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രിയോടെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്.


സംഭവസ്ഥലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ കാൽപ്പാടുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ അത് പുലിയുടേത് ആകാമെന്നാണ് പ്രാഥമിക നിഗമനം.


തുടർന്ന് സംഭവ സ്ഥലത്ത് ക്യാമറ ട്രാപ്പിംഗ് സംവിധാനം ക്രമീകരിച്ചു. നിലവിൽ മറ്റ് പ്രദേശങ്ങളിൽ സമാന സംഭവങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ അനാവശ്യ പരിഭ്രാന്തിയും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അധികൃതർ അഭ്യർഥിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??