കണ്ണൂർ : പൂഴി ശേഖരിച്ചു വിൽക്കാൻലൈസന്‍സ് അനുവദിക്കുന്നതിന്കൈക്കൂലി വാങ്ങിയ മിനറല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

 





കണ്ണൂര്‍: ചെറുകുന്ന് സ്വദേശിയായ അപേക്ഷകന് പൂഴി മണൽ ശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതിന് 15,000 രൂപ കൈക്കൂലി വാങ്ങിയ തളിപ്പറമ്പ് കുറ്റ്യേരി സ്വദേശിയും ജില്ലാ മൈനിംഗ് ആന്റ് ജിയോളജി ഓഫീസിലെ മിനറല്‍ റവന്യു ഇന്‍സ്‌പെക്ടറുമായ പി.പി.ശ്രീധരനെ (49) വിജിലന്‍സ് കയ്യോടെ പിടികൂടി.


പൂഴിമണൽശേഖരിച്ച് വില്‍പ്പന നടത്തുന്നതിനുള്ള അനുമതിക്കായി 2025 ജൂണ്‍ മാസത്തില്‍ കണ്ണൂര്‍ മൈനിംഗ് ആന്റ് ജിയോളജി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

അനുമതി നല്‍കുന്നതിന് ഓഫീസ് കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് 08.07.2026 തീയതി ജിയോളജി ഓഫീസില്‍ നിന്നും പരാതിക്കാരനെ ബന്ധപ്പെട്ട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും, പരാതിക്കാരന്‍ രേഖകളുമായി ഓഫീസിലെത്തി മൈനിംഗ് റവന്യു ഇന്‍സ്‌പെക്ടര്‍ ശ്രീധരനെ നേരില്‍ കാണുകയും ചെയ്തു.

ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിനായി പിന്നീട് എത്തികൊള്ളാമെന്നു പറഞ്ഞ് പരാതിക്കാരനെ തിരിച്ചയക്കുകയും ചെയ്തിരുന്നു.


എന്നാല്‍ ഇന്‍സ്‌പെക്ഷനായി ഉദ്യോഗസ്ഥര്‍ എത്താത്തതിനെ തുടര്‍ന്ന് വിവരം തിരക്കുന്നതിനായി പരാതിക്കാരന്‍ ജൂലൈ-15 ന് വീണ്ടും ഓഫീസില്‍ എത്തുകയും, മൈനിംഗ് റവന്യു ഇന്‍സ്‌പെക്ടറായ ശ്രീധരനെ നേരില്‍ കാണുകയും ചെയ്തു.


സൈറ്റ് ഇൻസ്പെക്ഷൻ നടത്തണമെങ്കിൽ തന്നെ വേണ്ട രീതിയിൽ കാണണമെന്നും, അല്ലെങ്കിൽ ഫയൽ മുന്നോട്ട് പോവുകയില്ലായെന്നും അതിന് 30,000 രൂപ കൈക്കൂലി നൽകണമെന്നും ശ്രീധരൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു.


ഇത്രയും തുക നൽകാൻ കഴിയില്ലന്ന് പരാതിക്കാരൻ അറിയിച്ചപ്പോൾ 16 ന് സെറ്റ് നടത്താൻ ഇൻസ്പെക്ഷൻ നടത്താൻ എത്താമെന്നും അപ്പോൾ 15,000 നൽകണമെന്നും പരാതിക്കാരനോട് പറഞ്ഞു.


ഈ വിവരം അറിയിക്കുകയും വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ വൈകുന്നേരം 4.30 ന് ഇരിണാവ് ജംഗ്ഷന് സമീപം വച്ച് പരാതിക്കാരനിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങവേ  പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.