തെരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്തു, പാർട്ടിക്ക് പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി’; എംഎ ബേബി
ന്യൂഡൽഹി:തെരഞ്ഞെടുപ്പ് പരാജയം വിശദമായി സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തതായി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റ് തിരുത്തൽ കാമ്പയിൻ ഉൾപ്പെടെ ചർച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ സെപ്റ്റംബർ പകുതിയോടെ വിശാല സംസ്ഥാന സമതി യോഗം ചേരും. അതിൽ നടപടികൾ പ്രഖ്യാപിക്കുമെന്നും എംഎ ബേബി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിലും, പ്രചാരണത്തിലും ചില പിഴവുകൾ ഉണ്ടായിട്ടുണ്ട്. പാർട്ടിക്ക് പല തലങ്ങളിൽ ജാഗ്രതകുറവ് ഉണ്ടായി.
ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും, മോദി സർകാർ രാജ്യത്തെ ഇന്ധന വില കുറക്കാൻ തയ്യാറാകുന്നില്ല. കിസാൻ സഭയും, സംയുക്ത കിസാൻ മോർച്ചയും ആഗസ്റ്റ് 10 മുതൽ നടത്തുന്ന ജയില് നിറക്കൽ സമരത്തിന് എംഎ ബേബി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സോനം വാങ്ചുകിൻറെ സമരത്തിനും ഐക്യദാർഡ്യം പ്രഖ്യാപിച്ചു
https://chat.whatsapp.com/JrWJdpxwutBItHkuOu5gRg?mode=gi_t

Comments
Post a Comment