വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം : കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി.

 



കണ്ണൂർ : നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കുക, വിദ്യാർത്ഥികളുടെ അവകാശങ്ങൾ അംഗീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ജന്തർ മന്ദിറിൽ  നടന്നുവരുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI), ഓൾ കേരള ബാങ്ക് റിട്ടയറീസ്  ഫോറം (AKBRF) എന്നീ സംഘടനകളുടെ  സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ പോസ്റ്റ് ഓഫീസ് പരിസരത്ത്  ധർണ്ണ സംഘടിപ്പിച്ചു. സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്. ഐ ) കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. എ കെ ബി ആർ എഫ് ജില്ലാ സെക്രട്ടറി ടി ആർ രാജൻ അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡണ്ട്  ബിഗേഷ് ഉണ്ണിയാൻ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സി പി സൗന്ദർ രാജ്, സി മണികണ്ഠൻ, എം എൻ അനിൽ കുമാർ, കെ പ്രകാശൻ,പി പി സന്തോഷ്‌ കുമാർ, കെ വിനോദ്, പി ഗീത തുടങ്ങിയവർ സംസാരിച്ചു. ബെഫി ഏരിയ സെക്രട്ടറി മനീഷ് സ്വാഗതവും എ സുജിത്ത് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.