തൊണ്ടയിൽ മീൻ മുള്ള് തറച്ചതിനെ തുടർന്ന് നടത്തിയ ചികിത്സയിൽ പിഴവെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

 



കണ്ണൂർ: തൊണ്ടയിൽ മീൻ മുള്ള് തറച്ചതിനെ തുടർന്ന് നടത്തിയ ചികിത്സയിൽ പിഴവ് പറ്റിയെന്നും പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നുമുള്ള പരാതിയിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ഡോ. ഗൗരവിനെതിരെ (35) ആണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.


കാസർകോട് പിലിക്കോട് ഏച്ചിക്കോവിൽ സ്വദേശി പി.വി സാവിത്രിയാണ് പരാതിക്കാരി. കഴിഞ്ഞ ജൂൺ 16നാണ് തൊണ്ടയിൽ മീൻ മുള്ള് തറച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. തൊണ്ടയിലെ പരിക്ക് ഭേദമാകാത്തതിനാൽ തുടർ ചികിത്സ തേടേണ്ടി വന്നതായും സാവിത്രി കണ്ണൂർ ഡിഐജിക്ക് നൽകിയ പരാതിയിൽ പറയുന്നു. പ്രിലിമിനറി എൻക്വയറിക്ക് ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??