കാക്കാട് :കണ്ണൂരില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

 



കണ്ണൂര്‍: കണ്ണൂരില്‍ ഫ്ളാറ്റില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മട്ടന്നൂര്‍ വായാന്തോട് എല്‍ഐസി ഓഫീസിനു സമീപത്തെ സമ്രത്തിന്റെ മകന്‍ അനീഖ് (17) ആണ് മരിച്ചത്. കക്കാട് ബെല്‍മെയര്‍ ഡൈനാസ്റ്റി ഫ്ളാറ്റിലെ പതിനേഴാം നിലയിലെ എഫ് ബ്ലോക്ക് ഭാഗത്ത് നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം.


കണ്ണൂര്‍ ഭവന്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. അസീം സഹോദരനാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് 4 മണിയോടെ മൃതദേഹം മട്ടന്നൂര്‍ പാലോട്ടുപള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??