മയ്യിലിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി
മയ്യിൽ: മയ്യിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മയ്യിൽ ടൗണിലെ ഹോട്ടൽ, കൂൾ ബാർ, മറ്റ് ഭക്ഷ്യവിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
നിയമലംഘനങ്ങൾ നടത്തിയവർക്ക് നോട്ടീസ് നൽകി പിഴയിട്ട് തുടർനടപടി സ്വീകരിച്ചു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ സാക്കിർ ഹുസൈൻ പി വി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രുതി സുരേഷ് എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment