തളിപ്പറമ്പ് : ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണവും

 




തളിപ്പറമ്പ ഗാന്ധിനഗർ സലഫി മദ്രസയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാനിനും ഓപ്പറേഷൻ തണ്ടറിന്നും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം തളിപ്പറമ്പ എം.എൽ. എ ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. സിദ്ദീഖ് കെ. അധ്യക്ഷസ്ഥാനം അലങ്കരിച്ചു. വാർഡ് കൗൺസിലർ ഫിയാസ് കെ.കെ. പി അബ്ദുല്ല കെ.എസ് റിയാസ് മുസ്തഫ മൗലവി റഹ്മത്ത് ബീഗം എന്നിവർ സംസാരിച്ചു. 


അസിസ്റ്റൻ്റ് എക്സൈസ് ഓഫീസർ ഷാജി വി തളിപ്പറമ്പ എസ് ഐ അസ്ബർ ബാബു എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

നൗഷാദ് വി. ഉമർ ഓക്സി. അൻസാർ ഗാന്ധിനഗർ എന്നിവർ പ്രസീഡിയം അലങ്കരിച്ചു.

ലഹരി വിരുദ്ധ പ്രതിജ്ഞ മദ്രസ ലീഡർ യ ഹാൻ ഹിളർചൊല്ലിക്കൊടുത്തു.

ലഹരിവിരുദ്ധ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് റയ്യാൻ രണ്ടാം സമ്മാനം നേടിയ ഷയാൻ എന്നിവർക്ക് MLA ഉപഹാരം നൽകി.


 ലഹരി വിരുദ്ധപോസ്റ്റർ പ്രദർശനം, വിദ്യാർത്ഥി റാലി, ഡോക്കി മെൻ്ററി പ്രദർശനം ലഘുലേഖ വിതരണം തുടങിയ പരിപാടികൾ സംഘടിപ്പിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..