കണ്ണൂർ : ഏഴിലോട് പള്ളിയില്‍ ലഹരിമൂത്ത ക്രിമിനലിന്റെ അഴിഞ്ഞാട്ടം; മുഅദ്ദിനടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു

 



പയ്യന്നൂർ: ഏഴിലോട് പള്ളിയില്‍ ലഹരിമൂത്ത ക്രിമിനലിന്റെ അഴിഞ്ഞാട്ടം; മുഅദ്ദിനടക്കം മൂന്ന് പേര്‍ക്ക് കുത്തേറ്റു പ്രതി പോലീസ് കസ്റ്റഡിയില്‍. ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദില്‍ ലഹരിക്ക് അടിമയായ ക്രിമിനലിന്റെ ക്രൂര ആക്രമണം ആക്രമണം തടയാന്‍ ശ്രമിച്ച പള്ളി മുഅദ്ദിനും കമ്മിറ്റി ഭാരവാഹികള്‍ക്കും നേരെ മാരകായുധങ്ങളുമായി പ്രതി പാഞ്ഞടുകയായിരുന്നു.


കുത്തേറ്റ മുഅദ്ദിന്‍ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം.സമീര്‍ (37) എന്നിവരെ പരിക്കുകളോടെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു സംഭവം. പ്രതി കാസർകോട് സ്വദേശി സിയാദ് അബ്ദുല്ലയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..