​msf തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റിയുടെ 'സിന്ദാബാദ്' ക്യാമ്പയിന് ഉജ്ജ്വല തുടക്കം

 



​കൊളച്ചേരി: msf തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ശാഖാ ശാക്തീകരണ ക്യാമ്പയിനായ 'സിന്ദാബാദ്' അഭിമാനം വിളിച്ചുപറയാം, കരുത്തോടെ മുന്നേറാം ക്യാമ്പയിന് കൊളച്ചേരി പഞ്ചായത്തിലെ തലയിൽ ശാഖയിൽ തുടക്കമായി.

​ msf ദാലിൽ ശാഖ പ്രസിഡണ്ട് സഫ്ദർ വി.പി യുടെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കോടിപ്പോയിൽ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. ചരിത്രത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട്, സ്വത്വബോധം ഉയർത്തിപ്പിടിച്ച് വരും തലമുറയിലേക്ക് അത് കൈമാറാൻ വിദ്യാർത്ഥികൾക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


​യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ട്രഷറർ ജബിർ പാട്ടയം മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം. അബ്ദുൽ അസീസ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുട്ടി ഹാജി, msf തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് ആഷിഖ് തടിക്കടവ്, ട്രഷറർ ആരിഫ് പാമ്പുരുത്തി, വാർഡ് മെമ്പർ നൂറുദ്ദീൻ എ.പി, മുസ്‌ലിം ലീഗ് ശാഖ പ്രസിഡണ്ട് അഷ്റഫ് ഒ., ജനറൽ സെക്രട്ടറി ജമാലുദ്ദീൻ സി.എം.കെ. എന്നിവർ സംസാരിച്ചു.

​msf നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് അഷ്ഫാക്ക് കൊടിയിൽ ക്യാമ്പയിന്റെ പ്രമേയാവതരണം നടത്തി. msf പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാദി ദാലിൽ പുതിയ ശാഖാ കമ്മിറ്റിയെ പ്രഖ്യാപിച്ചു. തുടർന്ന്, msf നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഫായിസ് കുപ്പം പുതിയ കമ്മിറ്റി അംഗങ്ങളുമായി 'ഓപ്പൺ ടോക്ക്' സെഷനിൽ സംവദിച്ചു.

   ​ചടങ്ങിൽ msf നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ അജ്മൽ പാറാട്, അഷ്കർ കുറ്റ്യാട്ടൂർ, സെക്രട്ടറിമാരായ റാസിം പാട്ടയം, ബിലാൽ കാലടി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സാലിം പി.ടി.പി, ഷിബിലി കമ്പിൽ, ഷിഫാസ് കാരയാപ്പ്, നജാദ് അലി, റൈഹാൻ ഒ.സി, ഫിറോസ് കായച്ചിറ, അർഷാദ് എൽ. തുടങ്ങിയവർ സംബന്ധിച്ചു.

     ​കേരള സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ 'TOOFAN' The Narco Hunt-ന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് വാർഡ് മെമ്പർ നൂറുദ്ദീൻ എ.പി ഉദ്ഘാടനം ചെയ്തു. കായികത്തിലൂടെ ലഹരിക്കെതിരായ സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

     ​msf ശാഖാ പ്രസിഡണ്ട് സഫ്ദർ വി.പി പതാക ഉയർത്തി. ശാഖാ ജനറൽ സെക്രട്ടറി സിനാൻ സ്വാഗതവും, ട്രഷറർ റമീസ് നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..