ബംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളിയായ നാല് വയസുകാരൻ മരിച്ചു
ബംഗളൂരു: ബംഗളൂരുവിലെ വാഹനാപകടത്തിൽ നാലു വയസുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം കോട്ടക്കയ്ൽ പറ പ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എംസി ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മ രിച്ചത്.ബുധനാഴ്ച രാവിലെ സർജാപുരയിലായിരുന്നു അപകടം. ഈസ ആദിലിനെ നഴ്സറി യിൽനിന്നു തിരികെ വീട്ടിലേക്കു കൊണ്ടുവ രുമ്പോഴാണ് അപകടം ഉണ്ടായത്. ഗുഡ്‌സ് ഓട്ടോയുടെ പിന്നിലിടിച്ച സ്‌കൂട്ടറിൽ നിന്ന് കുട്ടി തെറിച്ചുവീഴുകയായിരുന്നു.
സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരിക്കുകളോടെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം അത്തിബലെ ഓക്‌സ്ഫഡ് മെ ഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ഓൾ ഇന്ത്യ കെഎംസി സി പ്രവർത്തകരുടെ സഹായത്തോടെ ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും.

Comments
Post a Comment