ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റ് സ്പീക്കറിൽ ഒളിപ്പിച്ച 4.27 കോടി രൂപയുടെ സ്വർണം പിടികൂടി




അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. ദുബൈയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിൻ്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്‌സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണബിസ്ക്‌കറ്റുകൾ കണ്ടെത്തിയത്.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വിമാന എൻജിനീയർമാരുടെ സഹായത്തോടെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സ‌് തുറന്ന് പരിശോധിക്കുകയായിരുന്നു. അതിനുള്ളിൽ കറുത്ത ടേപ്പിൽ പൊതിഞ്ഞ രണ്ട് പായ്ക്കറ്റുകളിൽ നിന്ന് 24 എണ്ണം വിദേശ നിർമ്മിത 24 കാരറ്റ് സ്വർണ ബിസ്കറ്റുകളാണ് കണ്ടെത്തിയത്. ഇവയുടെ ആകെ ഭാരം 2,799.3 ഗ്രാം (ഏകദേശം 2.8 കിലോ) ആണ്. ഇൻഡിഗോയുടെ 6ഇ-1478 വിമാനത്തിലാണ് സ്വർണം കണ്ടെത്തിയത്.

Comments