കണ്ണൂർ : എസ്. എസ്. എൽ. സി., പ്ലസ് ടു ഉന്നത വിദ്യാർത്ഥികളെ അനുമോദിച്ചു

 



കണ്ണൂർ: അംബേദ്കറൈറ്റ്സ് എംപ്ലോയീസ് ആൻഡ് പെന്ഷനേഴ്സ് വെൽഫയർ ഓർഗനൈ സേഴ്ന്റെ ആഭിമുഖ്യത്തിൽ എസ്.എസ്. എൽ. സി /പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. കണ്ണൂർ ഗുരു ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി, കണ്ണൂർ കോർപറേഷൻ മേയർ ശ്രീമതി പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ സെക്രട്ടറി സത്യൻ എ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട്‌ പി സുലോചന അധ്യക്ഷത വഹിച്ചു.കൗൺസിലർ ഉഷാകുമാരി, കെ. വി. രതീശൻ,എന്നിവർ സംസാരിച്ചു. പ്രജീഷ് എസ്. കെ നന്ദി പറഞ്ഞു. തുർന്നു നടന്ന കരിയർ ഗൈഡൻസ് ക്ലാസ്സ്‌ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ. രേമേശൻ കുനിയിൽ നയിച്ചു. ലൈഫ് സ്കിൽ ട്രെയിനർ ശ്രീ. സൗമെന്ദ്രൻ കണ്ണംവെള്ളി സൈബർ സുരക്ഷയെ കുറിച്ച് ക്ലാസ്സ്‌ എടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..