പാനൂരിലെ അധ്യാപികയായ യുവതി മർദ്ദനമേറ്റ തിനെതുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ



തലശേരി:പാനൂർ വളളങ്ങാട്ടെ അധ്യാപികയായ ആദിത്യ അനിൽകുമാറെന്ന യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. 

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു യുവതി ആത്മഹത്യാശ്രമം നടത്തിയത്. രാത്രി വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി കഴിഞ്ഞ നാല് ദിവസമായി ചികിത്സയിലായിരുന്നു. തലശേരി നഗരത്തിൽ ആൺ സുഹൃത്തിന്‍റെ മർദ്ദനത്തിൽ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പാനൂർ പൊലീസ് ആദിത്യയുടെ ആൺ സുഹൃത്ത് ശരണിനെതിരെ കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുത്തതിനെ തുടർന്നാണ് ആദിത്യയുടെ ആൺ സുഹൃത്ത് മനേക്കര സ്വദേശിയായ ശരണിനെ പാനൂർ പൊലിമ്പ് അറസ്റ്റുചെയ്തത്.

 സംഭവ ദിവസം തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു.

പെൺകുട്ടി ഒരു ആൺസുഹൃത്ത് ഉണ്ട്. ഇയാളുടെ ശാരീരകവും മാനസികവുമായ ആക്രമണം പെൺകുട്ടി നേരിട്ടിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. ഇതിൽ മനം നൊന്താണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നും കുടുംബം പാനൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുടുംബത്തിന്‍റെ ആരോപണങ്ങളടക്കം പരിശോധിക്കുമെന്നും, വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജിൽ ഇന്ന് ആദിത്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..