പാപ്പിനിശ്ശേരി- പുതിയതെരു ദേശീയപാതയിൽ പകൽ സമയങ്ങളിലുള്ള ടാറിങ് പ്രവർത്തി നിർത്തിവെക്കണം മുസ്ലിം ലീഗ്
പുതിയതെരു : പാപ്പിനിശ്ശേരി മുതൽ പുതിയതെരുവരെയുള്ള ദേശീയപാതയിൽ തിരക്കുള്ള പ്രവർത്തി ദിവസങ്ങളിൽ പകൽ സമയങ്ങളിൽ നടക്കുന്ന ഓവർലെ ടാറിങ് പ്രവർത്തി രാത്രി സമയങ്ങളിലേക്ക് മാറ്റണമെന്നും, പ്രവർത്തി നടക്കുന്നതിനാൽ ഈ റോഡിൽ അനുഭവപെടുന്ന അതി രൂക്ഷമായ ഗതാഗത കുരുക്കിന്ന് പരിഹാരമായി പുതിയതെരു ടൗണിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറുകൾ എടുത്തുമാറ്റി കാട്ടാമ്പള്ളി റോഡിലേക്കുള്ള ഗതാഗതം സുഖകരമാക്കണമെന്നും ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എസ് എൽ പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ വി ഹാരിസ്, ഹംസ പുന്നക്കൽ, സാദിക്ക് ബി യു സംസാരിച്ചു. ജനറൽ സെക്രട്ടറി റഹീം കാട്ടാമ്പള്ളി സ്വാഗതവും, ട്രഷറർ പി എം അമീർ നന്ദിയും പറഞ്ഞു.

Comments
Post a Comment