പയ്യാമ്പലം ബീച്ചിൽ അപകടം തുടർക്കഥയാവുന്നു: സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്



കണ്ണൂർ: കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീച്ചിൽ അപകടം തുടർക്കഥയാവുന്നു. ബീച്ചിലെ കടലിലെ അപകടക്കെണി യറി യാതെ കടലിൽ ഇറങ്ങി കുളിക്കുന്നവരെയാണ് തിര കവർന്നെടുക്കുന്നത്. ശനിയാഴ്ച്ച പകൽ

കർണാടകയിൽ നിന്നുള്ള രണ്ട് സംഘങ്ങൾ പയ്യാമ്പലം ബീച്ചിൽ 

കുളിക്കാനിറങ്ങയപ്പോൾ തിരയിൽപ്പെട്ട രണ്ടു പേരെ 

രക്ഷപ്പെടുത്തിയിരുന്നു ഇവർക്കു പുറമേ കടലിൽ പെട്ട ഒരാൾക്കായി ത തെരച്ചിൽ തുടരുകയാണ്. 

ശനിയാഴ്ച 

ഉച്ച ഒന്നരയ്ക്ക് കടലിലിറങ്ങിയ ബംഗ്ലൂരു റൂറൽ സ്വദേശികളായ നാലംഗ സംഘത്തിലെ സന്തോഷ് കുമാറിന് (20) വേണ്ടിയാണ് തിരച്ചിൽ തുടരുന്നത്. ഇയാളുടെ കൂടെ തിരയിൽപ്പെട്ട മനോജിനെ 

ലൈഫ്ഗാർഡും തീരദേശ പോലീസും ചേർന്ന് രക്ഷപ്പെടുത്തി. പരിക്കേറ്റ മനോജ്‌ ചികിത്സയിലാണ്. 

കനത്ത വേലിയേറ്റ സമയത്താണ് ബേഫോറിന് സമീപം സംഘം 200 മീറ്ററോളം കടലിലേക്കിറങ്ങിയത്. 

ശനിയാഴ്ച്ചരാവിലെ 9. 15 ന് പോലീസ് എയ്ഡ് പോസ്റ്റിന് സമീപം കടലിൽ ഇറങ്ങിയ മൈസൂർ നിന്നുള്ള എട്ടംഗസംഘവും അപകടം മുന്നിൽകണ്ടു. തിരയിൽപ്പെട്ട 24-കാരനായ ചിരന്ത്ശർമയെ രക്ഷപ്പെടുത്തി. 

കണ്ണൂർജില്ലയിൽ ഉണ്ടായിരുന്ന സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് വിവരമറിഞ്ഞു ബീച്ചിലെത്തി തിരച്ചിൽ പ്രവർത്തനങ്ങൾ വിലയിരുത്തി. 

സ്ഥലത്ത് കൂടുതൽ ലൈഫ്ഗാർഡുകളെ നിയമിക്കുമെന്നും കൂടുതൽ അപായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മേയർ അഡ്വ. പി ഇന്ദിര, ടി. ഒ മോഹനൻ എം.എൽ.എ എന്നിവരും കൂടെയുണ്ടായിരുന്നു.  

കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു വരികയായിരുന്ന സംഘങ്ങളാണ് അപകടത്തിൽപ്പെട്ടത്. 

ലൈഫ്ഗാർഡുരായ വിജേഷ് ജോസഫ്, ഡേവിഡ് ജോൺസൺ, 

തീരദേശ പോലീസ് വാർഡൻ അരുൺ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അഴീക്കൽ തീരദേശ പോലീസ്, ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ, ലൈഫ്ഗാർഡുകൾ എന്നിവർ മൂന്ന് ബോട്ടുകളിലായി തിരച്ചിൽ തുടരുകയാണ്. ഏഴിമല നാവിക അക്കാദമിയുടെ സഹായവും തേടിയിട്ടുണ്ട്. 

ജില്ലാ കളക്ടർ പി വിഷ്ണുരാജിന്റെ നിർദേശപ്രകാരം കർണാടക സംഘത്തിലപ്പെട്ടവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരച്ചിൽ പ്രവർത്തനങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു വരുന്നു. വിനോദസഞ്ചാര, ഫിഷറീസ് വകുപ്പുകൾ, ഡിടിപിസി ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തുണ്ട്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..