ഗവിയിൽ അങ്കണവാടി ജീവനക്കാരി വനത്തിൽ കൊല്ലപ്പെട്ട നിലയിൽ: യുവാവ് കസ്റ്റഡിയിൽ
സീതത്തോട് :പത്തനംതിട്ട ഗവിയിൽ മീനാറിലെ അങ്കണവാടി ജീവനക്കാരിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ആദിവാസി യുവാവ് മൂഴിയാർ സ്വദേശി കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. ഗവിക്കു സമീപമുള്ള കെഎഫ്ഡിസി കോളനിയിലാണ് യുവതി താമസിച്ചിരുന്നത്. രാവിലെ എട്ടരയ്ക്കു വീട്ടിൽ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരെയുള്ള മീനാർ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ പിന്നാലെയെത്തിയ കുമാർ യുവതിയെ അപായപ്പെടുത്തിയെന്നാണു നിഗമനമെന്ന് പൊലിസ് പറഞ്ഞു .യുവതി അങ്കണവാടിയിൽ എത്താത്തതിനെ തുടർന്ന് ഗവിയിലെ ആളുകളും വനപാലകരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വനത്തിൽ കണ്ടെത്തിയത്. കൃത്യത്തിനു ശേഷം കുമാർ ഗവി കെഎസ്ആർടിസി ബസിൽ കയറി വണ്ടിപ്പെരിയാർ ഭാഗത്തേക്കു പോയതായി വനപാലകർക്കു വിവരം ലഭിച്ചിരുന്നു. തുടർന്ന് വള്ളക്കടവ് ഫോറസ്‌റ്റ് ചെക്ക് പോസ്റ്റിൽ വച്ച് കുമാറിനെ വനപാലകർ കസ്റ്റഡിയിൽ എടുത്ത് പൊലീസിനു കൈമാറുകയായിരുന്നു. മൂഴിയാർ പൊലിസ് കേസ് എടുത്തു.

Comments
Post a Comment