ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ ക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരണം നൽകി





കൊളച്ചേരി: തളിപ്പറമ്പ് നിയോജകമണ്ഡലം എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്റർക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും സ്വീകരണം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഫസീല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റഹ്മത്ത് പി വി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ നസീർ പി കെ പി, ഫൗസിയ കെ സി പി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി എച്ച് ഹിളർ, എ പി നൂറുദ്ദീൻ, ബഷീർ കെ കെ, കെ പി സജീവ്, ഗീത വി വി, യൂസുഫ് കെ വി, ഒ ദിനേശൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി എൻ, അസി. സെക്രട്ടറി ഇ ജനേഷ് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സൻ സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..