റോഡ് ടാറിങ്: NH ൽ ഗതാഗത നിയന്ത്രണം
പാപ്പിനിശ്ശേരി -പുതിയതെരു റോഡിൽ ഓവർലെ ടാറിങ് പുനരാരംഭിച്ചു.പാപ്പിനിശ്ശേരി മുതൽ താഴെ ചൊവ്വ വരെയുള്ള നാഷണൽ ഹൈവേയുടെ ഓവർലേ ടാറിങ് പണികൾ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചിരുന്നു.മഴക്കാലം കൂടി വന്നതോടുകൂടി പുതിയതെരു പാപ്പിനിശ്ശേരി ഭാഗത്ത്കനത്ത ട്രാഫിക് ബ്ലോക്കും അനുഭവപ്പെട്ടിരുന്നു.
റോഡിൻ്റെ അവസ്ഥയും ശോചനീയമായിരുന്നു.
കഴിഞ്ഞദിവസം കണ്ണൂർ ജില്ലാ കലക്ടർക്ക് പ്രവർത്തി നടക്കാത്തത് സംബന്ധിച്ച് അഴീക്കോട് എംഎൽഎ കെ വി സുമേഷ് നിവേദനം നൽകിയിരുന്നു.കളക്ടർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടുകയും ടാറിങ് പുനരാരംഭിക്കുകയും ചെയ്തു.ഇന്ന് ഉച്ചയ്ക്ക് ശേഷം വളപട്ടണം ടോൾ ബൂത്ത് ഭാഗത്തുനിന്ന് ഓവർലേ ടാറിങ് ആരംഭിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ പാപ്പിനിശ്ശേരി മുതൽ പുതിയതെരു ഭാഗത്തേക്ക് ഓവർ ലേ ടാറിങ് നടക്കും.ഇതിൻ്റെ ഭാഗമായി ഈ റൂട്ടിൽ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും.

Comments
Post a Comment