ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, സമുദ്ര മിഷന്‍, ഫിലിം സിറ്റി... വിഡി സതീശൻ സർക്കാരിൻ്റെബജറ്റിൽ പ്രധാന പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം:ഉമ്മൻചാണ്ടി ഇൻഷുറൻസ്, മിഷൻ സമുദ്ര, ഫിലിം സിറ്റി തുടങ്ങി വമ്പൻ പ്രഖ്യാപനങ്ങളുമായി വിഡി സതീശൻസർക്കാരിൻ്റെ ആദ്യ ബജറ്റ്
കേരള ഹെല്‍ത്ത് ആന്റ് ലൈഫ് സയന്‍സ് സിറ്റി, വയോജനങ്ങള്‍ക്ക് ആവശ്യമായ സ്ഥാപനങ്ങള്‍, സംരംഭകത്വം, വൈദഗ്ദ്ധ്യം എന്നിവ ഉള്‍പ്പെടുന്ന 'സില്‍വര്‍ ഇക്കോണമി', അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. മലബാറില്‍ ലോക നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
ബ്രാന്‍ഡ് കേരളം, കേരള അര്‍ബന്‍ ഗ്രോത്ത് മിഷന്‍, ജെ സി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി, എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക്, സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശൂരില്‍ പുതിയ സംഗീത അക്കാദമി, പാചകകലാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ഡിസാസ്റ്റര്‍ റെസിലിയന്‍സ് സെന്റര്‍, പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഫര്‍ണിച്ചര്‍ ഹബ്ബ്, തിരുവനന്തപുരം- കോഴിക്കോട് ലൈറ്റ് മെട്രോ, ജെന്‍സി സ്റ്റാര്‍ട് അപ് തുടങ്ങിയവയാണ് മറ്റ് പദ്ധതികള്‍.
പട്ടികജാതി മേഖലയ്ക്ക് 527.68 കോടി രൂപ, പട്ടികവര്‍ഗ്ഗ മേഖലയ്ക്ക് 152.52 കോടി രൂപ, മത്സ്യബന്ധന മേഖലയ്ക്ക് 50 കോടി രൂപ വകയിരുത്തി. റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയായി വര്‍ദ്ധിപ്പിക്കും. വനിതകള്‍ക്കായി 'കൃഷി സഖി - വനിതാ കര്‍ഷക വികസന പരിപാടി, തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് സംസ്ഥാന വിഹിതം 1422.60 കോടി രൂപയായി ഉയര്‍ത്തും, ഉരുള്‍പൊട്ടലിലുണ്ടായ വിലങ്ങാടിന്റെ പുനര്‍നിര്‍മ്മിതിക്ക് 'വിലങ്ങാട് പാക്കേജ്', സ്ത്രീ തൊഴിലാളികള്‍ കൂടുതലുള്ള കശുവണ്ടി, കയര്‍, കൈത്തറി അടക്കമുള്ള പരമ്പരാഗത വ്യവസായങ്ങള്‍ക്ക് വേതന സഹായം(Income support scheme) നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്ന റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന് സമഗ്രമായ ട്രാഫിക് നയം രൂപീകരിക്കും.
തോട്ടം മേഖലയില്‍ കൂടുതല്‍ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാവുന്ന വിധത്തില്‍ ആവശ്യമായ നിയമ ഭേദഗതി കൊണ്ടുവരും. അര്‍ത്തുങ്കല്‍ ബസലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാന്ദമയി മഠം, ഓച്ചിറ ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കും

Comments
Post a Comment