ഓപ്പറേഷൻ തൂഫാൻ : ചിറക്കലിൽ കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ അറസ്റ്റിൽ
വളപട്ടണം:ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ റെയ്ഡിൽ ബ്രൗൺ ഷുഗറുംചരസുമായി കുപ്രസിദ്ധ ലഹരിമരുന്നു വിൽപനക്കാരൻ അറസ്റ്റിൽ ചിറക്കൽ കോട്ടക്കുന്നിലെ പൂച്ച റഹീം എന്ന റഹീമിനെ (56) യാണ്എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 7.940 ഗ്രാം ബ്രൗൺ ഷുഗറും 8.179 ഗ്രാംചരസുമായി പ്രതി പിടിയിലായത്.എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സുഹൈൽ പി പി ക്കും പി.വി ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. മുംബെയിൽ നിന്ന് മൊത്തമായി എത്തിക്കുന്ന ബ്രൗൺ ഷുഗർ ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. കണ്ണൂർ ടൗൺ, പുതിയതെരു, വളപട്ടണം ഭാഗങ്ങളിൽ മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ റഹീം. ഇയാൾക്കെതിരെ പോലീസ്, എക്സൈസ് ഓഫീസുകളിൽ സമാനമായ നിരവധി മയക്കു മരുന്ന് കേസുകളും ക്രിമിനൽ കേസുകളും നിലവിലു ണ്ട്. പ്രതി ജാമ്യത്തിൽ ഇറങ്ങി മയക്കു മരുന്ന് കച്ചവടത്തിൽ ഏർപ്പെടുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് മാരായ സുഹൈൽ പി പി, ഉമേഷ് കെ , സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, ഫസൽ കെ ടി എന്നിവരും ഉണ്ടായിരുന്നു

Comments
Post a Comment