ധർമ്മശാല : ആന്തൂർ നഗരസഭ റെയ്ഡ്; മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.

 



പൂപ്പലുപിടിച്ച പരിപ്പ് കറി, ഫ്രൈഡ്റൈസ്, നെയ്ച്ചോർ, ചിക്കൻ...


ധർമ്മശാല: മഴക്കാലത്തിൻ്റെയും ഷിഗല്ല

രോഗത്തിന്റെയും പശ്ചാത്തലത്തിൽ ആന്തൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോ ധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഇന്ന് രാവിലെ 20ഓളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതിൽ ധർമ്മശാലയിലെ ഉടുപ്പി വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ഫ്രൈഡ്റൈസ്, ന്യൂഡിൽസ്, കടലക്കറി, മസാലക്കറി എന്നിവയും കോൾമൊ ട്ടയിലെ അനന്തരസ വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് കൂട്ടുകറി, പൂപ്പൽപിടിച്ച പരിപ്പ് കറി, മസാല ചട്ട്ണി, നെയ്ച്ചോർ, പരിപ്പ് വട എന്നി വയും കൂഴിച്ചാൽ വില്ലേജ് ഓഫീസിന് സമീ പത്തെ വനിത കഫേയിൽ നിന്ന് ബീഫ് ഫ്രൈ, മീൻ പൊരിച്ചത്, നെയ്ച്ചോർ, ചിക്കൻ പൊരിച്ച ത്, ഇളമ്പക്കഫ്രൈ എന്നിവയും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന ഊർജിതമാ' ക്കുമെന്നും സെക്രട്ടറി കെ. മനോജ്‌കുമാർ അറി യിച്ചു. ചില കടകളിൽ ശുചിത്വം ഇല്ലാത്തതി നെത്തുടർന്ന് നോട്ടീസും നൽകിയിട്ടുണ്ട്.


ക്ലീൻസിറ്റി മാനേജർ ടി. അജിത്ത്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ട‌ർ ടി. ജോഷ്വാ ജോസഫ്, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെ ക‌ടർമാരായ പി.പി അജീർ, ടി. രജിന, പി.പി അഫ്‌സില എന്നിവരുടെ നേതൃത്വത്തിലായി രുന്നു പരിശോധന.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..