കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി മഞ്ജിമയ്ക്ക് 1.54 കോടിയുടെ അമേരിക്കൻ സ്കോളർഷിപ്പ്.
കണ്ണൂർ കാവുമ്പായി (ഐച്ചേരി) സ്വദേശിനി മഞ്ജിമ ടി.കെ. യ്ക്ക് 1.54 കോടിയുടെ അമേരിക്കൻ സ്കോളർഷിപ്പ് ലഭിച്ചു. അമേരിക്കയിലെ Kansas State Universityയിൽ ഫിസിക്സിൽ പി.എച്ച്.ഡി. ഗവേഷണം നടത്തുന്നതിനായാണ് ഫെലോഷിപ്പിന് അർഹയായത്.
അഞ്ച് വർഷമാണ് ഗവേഷണ കാലാവധി. ഈ കാലയളവിൽ പഠനച്ചെലവും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്ന ഫെലോഷിപ്പാണ് ലഭിച്ചിരിക്കുന്നത്.
ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ ടി.കെ. പ്രഭാകരന്റെയും കേരള ബാങ്ക് ജീവനക്കാരി അനിതയുടെയും മകളാണ് മഞ്ജിമ. ഈ നേട്ടം നാടിനും കുടുംബത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്.

Comments
Post a Comment