കണ്ണൂർ : വിനോദസഞ്ചാരകേന്ദ്രമായ പൈതൽ മലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണന്ത്യം



പൈതൽ  മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി മിന്നലേറ്റ് മരിച്ചു: ഭർത്താവിന് പരുക്കേറ്റു


 ശ്രീകണ്ഠാപുരം : കണ്ണൂർ ജില്ലയിലെ മലയോര വിനോദ സഞ്ചാര മേഖലയായ വൈതൽമലയിൽ മിന്നലേറ്റ് യുവതി അതിദാരുണമായി മരിച്ചു കൂടെയുണ്ടായിരുന്നഭർത്താവിന് ഗുരുതരമായി പരുക്കേറ്റു. ഫോറസ്റ്റ് വാച്ചർക്കും പരുക്കേറ്റു ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിനോദസഞ്ചാരകേന്ദ്രമായ വൈതൽ മലയിൽ ഞായറാഴ്ച്ച അവധി ദിനത്തിൽ ഭർത്താവിനൊപ്പമെത്തിയ യുവതിയാണ് അതിദാരുണമായി മരിച്ചത്. 

പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായ അഞ്ജു മാത്യു (31) വാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സോനുവിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ നാട്ടുകാരും സുരക്ഷാ ജീവനക്കാരും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവ സ്ഥലത്തുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർക്കും പരുക്കേറ്റിട്ടുണ്ട്. എന്നാൽ ഇതു സാരമുള്ളതല്ല ഞായറാഴ്ച്ച വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. മൺസൂണിൽ വൈതൽ മലയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തിയതായിരുന്നു ദമ്പതികൾ. അഞ്ജുവിൻ്റെ മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മലയോര മേഖലയിൽ പെയ്ത കനത്ത മഴയ്ക്കും ഇടിക്കുമൊപ്പമാണ് അതിശക്തമായ മിന്നലുണ്ടായത്.





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം