ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണു; കുട്ടി മരണപ്പെട്ടു.

 


തൃശൂർ: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് ആൺകുട്ടി മരിച്ചു. നെല്ലാനി സ്വദേശി എയ്ഞ്ചലോ (14) ആണ് മരിച്ചത്. കളപ്പുരയ്ക്കൽ മെജോയുടെ മകനാണ്. കുട്ടിക്ക് പനിയും ജലദോഷവും ആയിരുന്നു. ഇതിനാൽ പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെയാണ് പാത്രം വീണ് പൊള്ളലേറ്റത്. സംഭവം നടക്കുമ്പോൾ അച്ഛനും മുത്തശ്ശിയും വീടിന് പുറകിലായിരുന്നു. കുട്ടനെല്ലൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് എയ്ഞ്ചലോ.

ശക്തമായ പനിയും ജലദോഷവും

അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിക്ക്

വീട്ടിൽ വച്ച് ആവി നൽകിയത്. പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുന്നതിനിടെ അബദ്ധത്തിൽ പാത്രം മറിയുകയും കുട്ടിയുടെ ശരീരത്തിലേക്ക് വെള്ളം വീണ് ഗുരുതരമായി

പൊള്ളലേൽക്കുകയുമായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..