അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് നാറാത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് 25000 രൂപ പിഴ ഈടാക്കി
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് നാറാത്തിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് 25000 രൂപ പിഴ ഈടാക്കി
ത. സ്വ. ഭ. വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങളിൽ നിന്ന് 25000 രൂപ പിഴ ഈടാക്കി.സ്റ്റെപ്പ് റോഡിൽ സ്ഥിതി ചെയ്യുന്ന നൂറുൽ ആമീൻ സിമെന്റ് ഗോഡൗണിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിലെ ബാത്‌റൂമിന്റെ തറയിൽ നിന്നും വാഷ് ബേസിനിൽ നിന്നുമുള്ള മലിനജലം പൈപ്പ് വഴി തുറസായി ഒഴുക്കി വിടുന്നതായി കണ്ടെത്തി. കെട്ടിട ഉടമയിൽ നിന്നും 10000 രൂപ സ്‌ക്വാഡ് പിഴ ഈടാക്കി .അതേ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ക്ലാഡ് ക്രാഫ് റ്റ് എന്ന സ്ഥാപനത്തിൽ നിന്നുള്ള പ്ലാസ്റ്റിക്കുകൾ പേപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുറക് വശത്തു അലക്ഷ്യമായി കൂട്ടിയിട്ടതിന് സ്ഥാപനത്തിൽ നിന്നും 2500 രൂപയും ഈടാക്കി. സ്റ്റെപ്പ് റോഡിൽ സ്ഥിതി ചെയ്യുന്ന എസ്. ആർ കോംപ്ലക്സിൽ നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചു വരുന്ന ക്വാർട്ടേഴ്സിൽ നിന്നുള്ള മാലിന്യങ്ങൾ അലക്ഷ്യമായി പ്രദേശത്ത് വലിച്ചെറിയുന്നതായും ചെങ്കൽ കൊണ്ട് കെട്ടി നിർമ്മിച്ച ടാങ്കിൽ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും കണ്ടെത്തി.ക്വാർട്ടേഴ്സിൽ നിന്നും മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നില്ല എന്നും കണ്ടെത്തി.അതേ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന എം. ബി എസ് ഫർണിച്ചർ എന്ന സ്ഥാപനത്തിൽ നിന്നുള്ള പ്ലൈവുഡ് ഷീറ്റുകൾ ചെങ്കൽ കൊണ്ട് നിർമ്മിച്ച ടാങ്കിൽ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തി.എസ്. ആർ കോംപ്ലക്സ് ഉടമയിൽ നിന്ന് സ്‌ക്വാഡ് 10000 രൂപയും എം. ബി. എസ് ഫർണിച്ചറിൽ നിന്ന് സ്‌ക്വാഡ് 2500 രൂപയും പിഴ ഈടാക്കി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, നാറാത്ത് ഗ്രാമപഞ്ചായത്ത് ക്ലാർക്കുമാരായ ഷിബിൻ ജെ, പ്രിയങ്ക തുടങ്ങിയവർ പങ്കെടുത്തു.


Comments
Post a Comment