ശ്രീകണ്ഠപുരത്ത് എം ഡി എം എ യുമായി ചെങ്ങളായി സ്വദേശി പിടിയിൽ.

 



ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ ശ്രീകണ്ഠാപുരത്ത് 4532 ഗ്രാം എംഡിഎംഎയുമായി ഒരാൾ അറസ്റ്റിലായി. ചെങ്ങാളായി സ്വദേശി കെ കെ ലത്തീഫിനെയാണ് ഡാൻസാഫ് ടീമും ശ്രീകണ്ഠാപുരം പോലീസും ചേർന്ന് പിടികൂടിയത്. ചേരൻകുന്നിലെ ബസ് വെയിറ്റിംഗ് ഷെൽറ്ററിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഡാൻസാഫ് ടീം എസ് ഐ ജിജിമോന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശ്രീകണ്ഠാപുരം എസ് ഐ അമൽ വർഗീസ്, എസ് ഐ പി പി അലി അക്ബർ, സീനിയർ സിപിഒ ദേവൻ ബാബു, സിപിഒ ജുബീഷ്, സിപിഒ ജുബീഷ് ചാക്കോ, ഡാൻസാഫിലെ എസ് ഐ ജിജിമോൻ, സീനിയർ സിപിഒമാരായ നിഷാദ്, ഷൗക്കത്തലി, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..