കണ്ണൂരിൽ ഓപ്പറേഷൻ തൂഫാൻ തുടരുന്നു : പുതിയ തെരുവിൽ അഞ്ചര കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി അറസ്റ്റിൽ

 



വളപട്ടണം :കണ്ണൂരിൽ വീണ്ടും വൻകഞ്ചാവ് വേട്ട' നടത്തി.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി എക്സൈസ് പുതിയതെരു ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ചര കിലോ കഞ്ചാവ് പിടികൂടി. ബിഹാർ ബജ്പൂരി സ്വദേശി സന്ദീപ് കുമാർ സിംഗിനെ അറസ്റ്റ് ചെയ്‌തു

കണ്ണൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അക്ഷയ് യുടെ നേതൃത്വത്തിലാണ് കഞ്ചാവ് വേട്ട നടത്തിയത്.

എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ രഹസ്യ വിവരത്തിന്റെയും എടിഎസിൻ്റെ സഹായത്തോടെയുമായിരുന്നു റെയ്ഡ് നടത്തിയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയെന്ന വ്യാജേനെ വാടക ക്വാർട്ടേഴ്‌സിൽതാമസിച്ച് വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തിയ ബീഹാറിയാണ് പിടിയിലായത്.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..