മാസപ്പടിക്കേസ്: ടി.വീണയ്ക്ക് വീണ്ടും ഇ.ഡി സമൻസ്, 29ന് ഹാജരാകണം

 


തിരുവനന്തപുരം :സിഎംആർഎൽ-എക്സോാജിക് കേസിൽ ടി.വീണയ്ക്ക് വീണ്ടുംഎൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമൻസ്. ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്നാണ് നിർദേശം.17ന് വീണയെ 9 മണിക്കൂറുകളോളംചോദ്യംചെയ്തിരുന്നു.2കമ്പനികളുമായി 2017-21 കാലയളവിൽ നടത്തിയ 2.78 കോടി രൂപയുടെ കൺസൽറ്റൻസി ഫീസ് ഇടപാടുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചോദ്യങ്ങൾക്കു മനസ്സറിവില്ലാത്ത കാര്യമാണെന്നായിരുന്നു വീണയുടെ മറുപടി. എക്സാലോജിക് കമ്പനിയുടെ കൺസൽറ്റൻസിബിസിനസുമായിബന്ധപ്പെട്ട ഫയലുകളെല്ലാംബെംഗളൂരു ഓഫിസിലാണെന്നും അന്നത്തെപലകാര്യങ്ങളും ഓർക്കുന്നില്ലെന്നും പല ചോദ്യങ്ങൾക്കും വീണ മറുപടി പറഞ്ഞു. എന്നാൽ വീണയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം വീണയുടെ അക്കൗണ്ടുള്ള തിരുവനന്തപുരത്തെ എച്ച്‌ഡിഎഫ്സി ബാങ്കിൽ ഇ.ഡി. പരിശോധന നടത്തിയിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..