ചേലേരി ::ബാലവേലക്കെതിരെ റെഡ് കാർഡ് ഉയർത്തി സ്കൂൾ വിദ്യാർത്ഥികൾ

 



ചേലേരി: ലോകകപ്പ് ആവേശത്തിനിടയിലും ബാലവേലക്കെതിരെ ബോധവൽക്കരണവുമായി സ്കൂൾ വിദ്യാർത്ഥികൾ. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചേലേരി എ യു പി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്‌ അംഗങ്ങളാണ് ബാല വേലക്കെതിരെ ചുവപ്പ് കാർഡുകളുമായി സ്കൂൾ മുറ്റത്ത് ഒത്തുകൂടിയത്. ബാലവേലക്കെതിരെ ചുവപ്പ് കാർഡ് എന്നതാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ഈ വർഷത്തെ സന്ദേശം.

 വിദ്യാഭ്യാസമെന്നത് ഓരോ കുട്ടിയുടെയും അവകാശമാണെന്നും കുട്ടികളെ തൊഴിലിനായി ചൂഷണം ചെയ്യുന്നവർക്കെതിരെ ഓരോരുത്തരും തങ്ങളാലാവും വിധം ഇടപെടണമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത പ്രധാനാധ്യാപിക എ അജിത ടീച്ചർ പറഞ്ഞു. പി വി ശ്രീകല ടീച്ചർ ബോധവൽക്കരണ സന്ദേശം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..