സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി
പഴയങ്ങാടി: സിപിഎം മാടായി ഏരിയാ സെക്രട്ടറി വി. വിനോദ് നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 5 മണിക്കായിരുന്നു അന്ത്യം.
ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ബാലസംഘം ജില്ലാ രക്ഷാധികാരി സെക്രട്ടറി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചു.
മാടായി ലോക്കലിൽ സിപിഎം സംഘടനാ പ്രവർത്തനം സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മാടായി പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.
2000 മുതൽ 14 വർഷക്കാലം സിപിഎം മാടായി ലോക്കൽ സെക്രട്ടറി ആയും കുറച്ച് കാലം സിപിഎം കുഞ്ഞിമംഗലം നോർത്ത് ലോക്കൽ സെക്രട്ടറിയായും ചുമതല നിർവ്വഹിച്ചു. 2023 ഡിസംബർ മുതൽ സിപിഎം മാടായി ഏരിയ സെക്രട്ടറി മായ ചുമതല നിർവ്വഹിച്ചുവരുകയായിരുന്നു. അർബുദ രോഗ ബാധിതനായി കുറച്ച് കാലമായി ചികിത്സയിലായിരുന്നു.

Comments
Post a Comment