മുംബൈയിൽ ലിഫ്‌റ്റ് തകർന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു
മുംബൈയിൽ ലിഫ്‌റ്റ് തകർന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാനൂർ ചെണ്ടയാട് സ്വദേശി മരിച്ചു.
പാനൂർ: മുംബൈയിൽ ലിഫ്‌റ്റ് തകർന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാനൂർ ചെണ്ടയാട് സ്വദേശി മരിച്ചു. ചെണ്ടയാട് വരപ്ര സ്വദേശിയും മുംബൈയിൽ ബിസിനസുകാരനായ എരഞ്ഞിക്കൽ മഹമൂദ് എന്ന വാക്ക്മാൻ മഹമൂദിൻ്റെ മകൻ എരഞ്ഞിക്കൽ മഫ്‌ലാദ് (33) ആണ് മുംബെയിൽ വെച്ച് മരിച്ചത്.
2 ദിവസം മുമ്പ് താമസ സ്ഥലത്തെ ലിഫ്‌റ്റ് തകർന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് മുംബൈ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ സഹോദരനായ ഇർഷാദിനും സുഹൃത്തിനും കൂടെ ജോലിചെയ്യുന്ന ആൾക്കും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മൃതദേഹം നാട്ടിലെത്തിച്ച് ചെണ്ടയാട് കല്ലറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

Comments
Post a Comment