ആസാം വിമാനാപകടം: അഞ്ച് സൈനികർക്ക് വീരമൃത്യു.

 



ജോർഹട്ട്: ആസാമിലുണ്ടായ വിമാന അപകടത്തിൽ അഞ്ച് വ്യോമസേന ഉദ്യോ ഗസ്ഥർക്ക് വീരമൃത്യു. സഹപൈലറ്റ് രക്ഷപ്പെട്ടു. ആസാമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനം അപകടത്തിൽപ്പെട്ടത്.എഎൻ-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നുവീണത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തകർന്നു വീണ വിമാനത്തിന് തീപിടിക്കുകയായിരുന്നു.

ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 45 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വിമാനമാണ് തകർന്നത്. പരിക്കേറ്റ സഹ പൈലറ്റ് ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ പത്തിനാണ് അപകടമുണ്ടായത്.

പരിശീലന പറക്കലിനിടെയാണ് അപകടമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും വ്യോമസേന അറിയിച്ചു. അപകടത്തിന് പിന്നാലെ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..