കണ്ണൂർ : ഗൃഹനാഥനെ വീടിൻ്റെ പോർച്ചിൽ തലയിടിച്ച് പിറകോട്ട് വീണ് മരിച്ച നിലയിൽ
പരിയാരം : ഗൃഹനാഥനെ വീടിൻ്റെ പോർച്ചിൽ തലയിടിച്ച് പിറകോട്ട് വീണ് മരിച്ച നിലയിൽ.
ശ്രീസ്ഥ ചോയാരം വാട്ടർ ടാങ്കിന് സമീപത്തെ ബെന്നി വില്ലന്താനം (55) ആണ് മരിച്ചത്.പരിയാരം മെഡിക്കൽ കോളേജ് ഓട്ടോ(ജപമാല)തൊഴിലാളിയാണ്.ഇന്ന് രാവിലെ 7.15 നാണ് മൃതദേഹം കണ്ടത്. കണ്ണൂർ ഗവ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിലെ ജെസിയാണ് ഭാര്യ.
മക്കൾ :ദിൽനമരിയ(യു.കെ), സാവി (യു.എ.ഇ).മരുമകൻ: അഭിജിത് (യു.കെ). സംസ്കാരം പിന്നീട് .

Comments
Post a Comment