കേരള കർഷക സംഘം മയ്യിൽ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി കർഷകരെ ആദരിച്ചു
ചട്ടുകപ്പാറ-ജൂൺ 27,28 തീയ്യതികളിൽ വേശാലയിൽ (ചട്ടുകപ്പാറ ബേങ്ക് ഹാൾ സ: ടി.ഒ.നാരായണൻ നഗർ)വെച്ച് നടക്കുന്ന കേരള കർഷക സംഘം മയ്യിൽ ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല വില്ലേജ് കമ്മറ്റി കർഷകരെ ആദരിച്ചു.മയ്യിൽ ഏറിയ കമ്മറ്റി അംഗം എം. ദാമോദരൻ ഉൽഘാടനം ഉൽഘാടനം ചെയ്തു വില്ലേജ് പ്രസിഡണ്ട് പി.ഭാസ്കരൻ അദ്ധ്യക്ഷ്യം വഹിച്ചു. കുറ്റ്യാട്ടൂർ കൃഷി ഓഫീസർ ശ്രീ. എ.കെ സുരേഷ്ബാബു കർഷകർക്ക് നൽകി വരുന്ന ആനുകൂല്യത്തെ സംബന്ധിച്ച് ക്ലാസ്സെടുത്തു. പി.കുഞ്ഞികണ്ണൻ,കെ. നാണു, കെ.പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ. ഗണേശൻ സ്വാഗതം പറഞ്ഞു.



Comments
Post a Comment