പ്രൗഡം ഗംഭീരം ഉജ്ജ്വലം മുസ്‌ലിം യുത്ത് ലീഗ് കണ്ണൂർ ജില്ലാ ചിറക് ക്യാമ്പയിൻ വളപട്ടണം പഞ്ചായത്ത് തല ഉദ്ഘാടനം വളപട്ടണം ടൌൺ ലീഗ് ഓഫീസിൽ വെച്ച് നടന്നു..
കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ആഹ്വാനം ചെയ്ത *ചിറക്* ക്യാമ്പയിൻ വളപട്ടണം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വളപട്ടണം ടൗൺ ലീഗ് ഓഫീസിൽ നടത്തിയ ക്യാമ്പ് ഉജ്ജ്വലമായി.
ക്യാമ്പ് ഉത്ഘാടനം ജില്ലാ യൂത്ത് ലീഗ് വർക്കിംഗ് കമ്മിറ്റി അംഗവും വളപട്ടണം പഞ്ചായത്ത് നിരീക്ഷകനുമായ അഡ്വ അസ്‌ലം പറേത്തു നിർവഹിച്ചു. ചിറക് ക്യാമ്പയിനെ കുറിച്ച് മണ്ഡലം പ്രസിഡന്റ് നസീർ അത്താഴക്കുന്നു വിശദീകരിച്ചു.. അഴിക്കോട് മണ്ഡലം മുസ്‌ലിം യുത്ത് ലീഗ് പ്രസിഡന്റ് അസ്നാഫ് കാട്ടാമ്പള്ളി വളപട്ടണം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഷഹീദ് സാഹിബ്, ജനറൽ സെക്രട്ടറി ഇല്യാസ് സാഹിബ് റഹീസ് പാലക്കൂൽ അഴിക്കോട് മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് മിദ്‌ലാജ്, താഹ വളപട്ടണം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സാബിർ മിൽറോഡ് അധ്യക്ഷനായി,സരീർ സ്വാഗതവും റഫ്സിൻ കെസി നന്ദിയും പറഞ്ഞു

Comments
Post a Comment