കണ്ണൂരിൽ ഓപ്പറേഷൻ തൂഫാൻ റെയ്ഡ് തുടരുന്നു ചെങ്ങളായിയിൽ എംഡി എം എയുമായി യുവാവ് അറസ്റ്റിൽ.

 



ചെങ്ങളായി : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസും ഡാൻസാഫ് സ്‌ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിൽ 4.2268 ഗ്രാംമാരക ലഹരി മരുന്നായ എംഡി എം എയുമായി യുവാവിനെ പിടികൂടി. ചെങ്ങളായി അരിമ്പ്ര സ്വദേശി നസീമാ സിൽ ജംഷീർ അബ്ദുൾ ഖാദറിനെ (27) യാണ് എസ്. ഐ അമൽ വർഗീസിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂർറൂറൽ ഡാൻസാഫ് സ്ക്വാഡും ചേർന്നു പിടികൂടിയത്. അരിമ്പ്രയിൽ വെച്ചാണ് 4 .2268 ഗ്രാം എംഡി എം എയുമായി പ്രതി പോലീസ് പിടിയിലായത്. പോലീസ് പരിശോധനയിൽ എ.എസ്.ഐ.വിനോദ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായപ്രബീഷ്, കെ പി ദേവൻ ബാബു,വനിത സിവിൽ പോലീസ് ഓഫീസർ അനില, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..