തേങ്ങ തലയിൽ വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം; വിധി പ്രകൃതിയുടെ രൂപത്തിൽ കവർന്നത് പിഞ്ചോമനയെ

 


ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ആ ദാരുണ സംഭവം നടന്നത്. സുചിത്ര തന്റെ ആറ് വയസ്സുള്ള മൂത്ത കുട്ടിയെ സ്കൂൾ ബസ്സിൽ കയറ്റിവിടാൻ പോയതായിരുന്നു. സാധാരണയായി മഴയുള്ള ദിവസങ്ങളിൽ ഒന്നര വയസ്സുകാരനായ ഇളയ മകനെ വീട്ടിൽ നിർത്തിയാണ് സുചിത്ര പോകാറുള്ളത്. എന്നാൽ അന്ന് രാവിലെ മഴ മാറിയതിനാലാണ് കുഞ്ഞിനെയും കയ്യിലെടുത്ത് അവർ പുറത്തിറങ്ങിയത്.


പ്രധാന റോഡിലേക്കുള്ള വഴി മോശമായതിനാൽ സമീപത്തെ കൃഷിത്തോട്ടത്തിലൂടെയും പാടവരമ്പിലൂടെയുമാണ് അവർ നടന്നിരുന്നത്. വീട്ടിൽ നിന്ന് ഇറങ്ങി അല്പം ദൂരം പിന്നിട്ടപ്പോഴേക്കും തോട്ടത്തിലെ 40 അടി ഉയരമുള്ള തെങ്ങിൽ നിന്ന് ഒരു തേങ്ങ കുഞ്ഞിന്റെ തലയിലേക്ക് പതിക്കുകയായിരുന്നു. പ്രശാന്ത് - സുചിത്ര ദമ്പതികളുടെ ഇളയ മകനാണ് മരണപ്പെട്ടത്. 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..