നാണമല്ല, അവിടെ മനുഷ്യത്വമാണ് വലുത്! കൈയടിച്ച് കേരളം; ഷാജി എന്ന വലിയ മനുഷ്യൻ 👏❤️
വലിയൊരു അപകടം നടക്കുമ്പോൾ ക്യാമറ ഫോണുകളുമായി ഓടിയടുക്കുന്നവരുടെ കാലത്താണ് ഷാജി എന്ന ഈ ചായക്കച്ചവടക്കാരൻ വേറിട്ടുനിൽക്കുന്നത്. തൃപ്പൂണിത്തുറയിലുണ്ടായ ബസ് അപകടത്തിൽ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ്, റോഡിൽ ചോരയൊലിപ്പിച്ചു കിടന്ന ഒരു സ്ത്രീക്ക് ഒരു നിമിഷം പോലും ആലോചിക്കാതെ താൻ ഉടുത്തിരുന്ന മുണ്ട് അഴിച്ചുനൽകി ഈ മനുഷ്യൻ മാതൃകയായി.
"അവര് അങ്ങനെ കിടക്കുന്നത് കണ്ടപ്പോൾ വലിയ വിഷമം തോന്നി. അന്നേരം എന്റെ നാണമോ സാഹചര്യമോ ഒന്നും ഞാൻ ആലോചിച്ചില്ല. ഒരു സ്ത്രീയാണല്ലോ എന്ന ചിന്ത മാത്രമാണുണ്ടായിരുന്നത്..." — ഷാജി പറയുന്നു.
കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ ചായ വിൽപ്പന നടത്തുന്ന ഷാജി, കടകളിലേക്ക് ചായ കൊടുക്കാൻ പോകുന്ന വഴിക്കാണ് ഈ ദാരുണമായ കാഴ്ച കണ്ടത്. അപകടത്തിൽപ്പെട്ട സ്ത്രീയെ സുരക്ഷിതമായി ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് കയറ്റിവിട്ട ശേഷമാണ് അദ്ദേഹം അവിടെനിന്നും മടങ്ങിയത്.
മനുഷ്യത്വം ഇനിയും മരിച്ചിട്ടില്ലെന്ന് തെളിയിച്ച ഷാജിക്ക് ബിഗ് സല്യൂട്ട്! 🤝✨

Comments
Post a Comment