ഓപ്പറേഷൻ തൂഫാൻ: തലശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

 



തലശ്ശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവങ്ങാട് എം എം റോഡിൽ വച്ച് നടത്തിയ പോലീസ് പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായി. 


വടകര കൈനാട്ടി സ്വദേശിയായ അഫ്നാസ് പി (34) ആണ് തലശ്ശേരി പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 1.55 ഗ്രാം എംഡിഎംഎയാണ് പോലീസ് സംഘം പിടിച്ചെടുത്തത്. 


തലശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദീപ്തി വി വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലഹരിമരുന്നുമായി എത്തിയ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സബ് ഇൻസ്പെക്ടർക്ക് പുറമെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീഷ്, ജയഷീലൻ, സിവിൽ പോലീസ് ഓഫീസർ സുബിൻ എന്നിവരും പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..