പൂമംഗലം മോലോത്തും കുന്ന് സംഘത്തിന്റെയും സംഘo വനിതാ കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന വായനാ വാരാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു.

 



പൂമംഗലം മോലോത്തും കുന്ന് സംഘത്തിന്റെയും സംഘo വനിതാ കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന വായനാ വാരാചരണവും പുസ്തക ചർച്ചയും പരിപാടി പ്രസിഡണ്ട്‌ ടി. പി. വേണുഗോപാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുറുമാത്തൂർ പഞ്ചായത്ത് 18ാം വാർഡ് മെമ്പർ ഒ. വി. ശോഭന ടീച്ചർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. ബാലൻ സ്വാഗതം പറഞ്ഞു. മുഖ്യാഥിതിമാരായ എഴുത്ത് കാരായ കുമാരി ജിൻഷഗംഗ, ശ്രീമതി രതി. പി. വി.എന്നിവരെ പരിചയപ്പെടുത്തി. തദവസരത്തിൽ വിവിധ പുസ്തകങ്ങൾ, അതിലെ കഥാപാത്രങ്ങൾ എന്നിവരെ പരിചയപ്പെടുത്തി സംസാരിച്ചു. പരിപാടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ആർ. കെ. ഗംഗാധരൻ,വനിതാ കൂട്ടായ്മ പ്രസിഡണ്ട്‌ വത്സല, പി. പി. രാമദാസൻ, വസന്ത. ഒ. വി. എന്നിവർ സംസാരിച്ചു. തുടർന്ന് എഴുത്തുകാരിയും സംഘത്തിലെ മുതിർന്ന മെമ്പറുമായ കെ. കൗസല്യ മുഖ്യാഥിതിമാർക്ക് മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് വസന്ത. ഒ. വി, ശകുന്തള, അഖില, അഞ്ജന, എന്നിവരും അവരുടെ ഓർമ്മക്കുറിപ്പുകൾ പങ്ക് വഹിച്ചു.ഏറ്റവും കൂടുതൽ വായിക്കുന്നവർക്കുള്ള പ്രോത്സാഹന സമ്മാനം ശകുന്തള, അഞ്ജിത എന്നിവർക്ക് നൽകി. മോലോത്തും കുന്ന് സംഘ o ലൈബ്രറി യിലേക്ക്, സൗഹൃദ സ്വാശ്രയ സംഘo സ്പോൺസർ ചെയ്ത ലൈബ്രറി പുസ്തകങ്ങൾ, സൗഹൃദ സ്വാശ്രയ സംഘo പ്രസിഡണ്ട്‌ ഷനിൽകുമാർ കൈമാറി. പിന്നീട് നടന്ന ചർച്ചയിൽ വായനാനുഭവങ്ങളെയും, അതിലെ കഥാപാത്രങ്ങളെയും ജനഹൃദയങ്ങളിൽ തുറന്നു കാട്ടിയുള്ള സന്ദേശങ്ങൾ ഇവ ചർച്ച ചെയ്തു. വനിതാ കൂട്ടായ്മ സെക്രട്ടറി ഹിമടീച്ചർ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..