കണ്ണൂർ : നാടിനെ കണ്ണീരിലാഴ്ത്തി അമ്മയുടെയും മകന്റെയും വിയോഗം..

 



ചാലോട് : എടയന്നൂരിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് സംഭവം.


സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന മട്ടന്നൂർ നെല്ലൂന്നി ലോട്ടസ് ഗാർഡനിൽ നിവേദിത (45), മകൻ സാത്വിക് (ഒൻപത്) എന്നിവരാണ് മരിച്ചത്.


സ്കൂട്ടിയിൽ കൂടെയുണ്ടായിരുന്ന മറ്റൊരു മകൻ ഋഗ്വേദ് (11) ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


കുഞ്ഞമ്പു നായരുടെയും കെ കമലയുടെയും മകളാണ്. ഭർത്താവ് കെ രഘുനാഥൻ ഖത്തറിലാണ്. മൂത്തമകൻ വൈഷ്ണവ് ബെംഗളൂരുവിൽ ബിരുദ വിദ്യാർഥിയാണ്. 


ഇന്ന് ബുധൻ ഉച്ചയ്ക്ക് നെല്ലൂന്നി ഗ്രാമദീപം വായനശാലക്ക് സമീപം പൊതുദർശനം, ശേഷം 2.30ന് പൊറോറ നിദ്രാലയത്തിൽ സംസ്കാരം നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.