കണ്ണാടിപ്പറമ്പ്: അക്കാദമിക് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.

 



കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജില്‍ അക്കാദമിക്ക് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഇസ്ലാമിക് പാരമ്പര്യത്തില്‍ അടിക്കുറിപ്പുകളുടെ പ്രസക്തിയും ചരിത്രവുമെന്ന വിഷയത്തിലാണ് പ്രസ്തുത കോണ്‍ഫറന്‍സ് നടന്നത്. മമ്പുറം തങ്ങള്‍ റിസര്‍ച്ച് സെന്ററുമായി സഹകരിച്ച് ദാറുല്‍ ഹസനാത്തിലെ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റും ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റും അഹ്സാസ്‌ വിദ്യാര്‍ത്ഥി സംഘടനയും സംയുക്തമായി സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ പത്തോളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോപ്ലക്‌സ് വര്‍ക്കിങ്ങ് സെക്രട്ടറി കെ.പി അബൂബക്കര്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രന്‍സിപ്പാള്‍ അനസ് ഹുദവി അരിമ്പ്ര അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി ജാബിര്‍ ഹുദവി, ഡോ. ഇസ്മാഈല്‍ ഹുദവി, ഹസന്‍ വാഫി, മുസ്തഫ ഫൈസി പൊന്നാനി തുടങ്ങിയവര്‍ മോഡറേഷന്‍ നിര്‍വഹിച്ചു. മജീദ് ഹുദവി, ഖാലിദ് ഹാജി കമ്പില്‍, സല്‍മാന്‍ ഹുദവി, ഉമര്‍ അബ്ദുള്ള ഹുദവി സംബധിച്ചു.

Comments